You are Here : Home / News Plus

ഐഎസിനെതിരേ യുഎസ് സഖ്യസേന 27 വ്യോമാക്രണം നടത്തി

Text Size  

Story Dated: Friday, August 07, 2015 07:33 hrs UTC

 ഇറാക്കിലും സിറിയയിലും പിടിമുറുക്കുന്ന തീവ്രവാദി ഗ്രൂപ്പായ ഐഎസിനെതിരേ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന 27 വ്യോമാക്രണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. സിറിയയില്‍ 11 തവണയാണു വ്യോമാക്രമണം നടത്തിയത്. സിറിയന്‍ നഗരമായ ഹസാക്കയിലാണു പ്രധാനമായും ആക്രമണം നടത്തിയത്. ഇറാക്കില്‍ 16 തവണയാണ് ആക്രമണം നടത്തിയത്. എട്ടു നഗരങ്ങളിലാണു പ്രധാനമായും ആക്രമണം നടന്നത്. പൈലറ്റില്ലാ വിമാനമായ ഡ്രോണ്‍ ഉപയോഗിച്ചുള്ള സിറിയയിലെ ആദ്യ ആക്രമണവും യുഎസ് നടത്തി. തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈനിക താവളത്തില്‍ നിന്നുമാണു ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.