You are Here : Home / News Plus

സഹോദരനെ തൂക്കിയിലേറ്റിയവരോടു പ്രതികാരം ചെയ്യുമെന്നു ടൈഗര്‍ മേമന്‍

Text Size  

Story Dated: Friday, August 07, 2015 07:35 hrs UTC

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് സഹോദരന്‍ ടൈഗര്‍ മേമന്‍ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നതായി രഹസ്യന്വേഷണവിഭാഗം.സഹോദരനെ തൂക്കിയിലേറ്റിയവരോടു പ്രതികാരം ചെയ്യുമെന്നു സംഭാഷണമധ്യേ ടൈഗര്‍ വീട്ടുകാരോടു പറഞ്ഞു. വിധി നടപ്പിലാക്കിയ ജൂലൈ 30നു പുലര്‍ച്ചെ 5.30നാണു ടൈഗര്‍ വീട്ടിലേക്കു വിളിച്ചത്. ഇന്റര്‍നെറ്റ് ഫോണില്‍നിന്നു വിളിച്ച ടൈഗര്‍ അമ്മ ഹനീഫയോടു മൂന്നു മിനിറ്റോളം സംസാരിച്ചു. അവര്‍ക്കു ഞാന്‍ അതിന്റെ വില നല്കും (യാക്കൂബിന്റെ മരണത്തിന്റെ) എന്നു പറയുന്ന ടൈഗറിനോടു ആക്രമത്തിന്റെ പാത അവസാനിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നത് കേള്‍ക്കാം. 'അവസാനിപ്പിക്കു ഇത്, ആദ്യ സംഭവത്തിലൂടെ എനിക്കു യാക്കൂബിനെ നഷ്ടമായി. ഇനി ഒരാള്‍ക്കൂടി മരിക്കുന്നത് എനിക്കു താങ്ങാനാവില്ല'. പിന്നീട് മറ്റൊരു കുടുംബാംഗത്തിനു ഹനീഫ ഫോണ്‍ കൈമാറി. സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്നു അവരോടും ടൈഗര്‍ പറയുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.