You are Here : Home / News Plus

യാക്കൂബ് മേമന്റെ വിധി പ്രഖ്യാപിച്ച ജഡ്ജി ദീപക് മിശ്രയ്ക്കു വധഭീഷണി

Text Size  

Story Dated: Friday, August 07, 2015 07:37 hrs UTC

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ജഡ്ജി ദീപക് മിശ്രയ്ക്കു വധഭീഷണി. യാക്കൂബിന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന ഉള്ളടക്കത്തിലുള്ള കത്ത് ദീപക് മിശ്രയുടെ സുരക്ഷ ഉദ്യോഗസ്ഥനാണ് ലഭിച്ചത്. എത്ര സുരക്ഷയുണ്‌ടെങ്കിലും താങ്കളെ അവസാനിപ്പിക്കും എന്നാണ് ഭീഷണി.സംഭവത്തില്‍ തുഗ്ലക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാക്കൂബിന്റെ വധശിക്ഷയ്ക്കു ശേഷം ജഡ്ജിമാര്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.