You are Here : Home / News Plus

സുഷമ സ്വരാജിനെതിരേ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്

Text Size  

Story Dated: Friday, August 07, 2015 07:39 hrs UTC

 ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജിനെതിരേ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. സുഷമയും ഭര്‍ത്താവും കുടുംബവും മോദിയില്‍ നിന്നും പണം വാങ്ങിയെന്നും എത്ര രൂപ വാങ്ങിയെന്ന് അവര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വളരെ രഹസ്യമായാണ് സുഷമ മോദിയെ സഹായിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞില്ല. സഹായത്തിനു പാരിതോഷികമായി വലിയ തുക സുഷമയ്ക്ക് മോദി നല്കിയിട്ടുണ്‌ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റില്‍ സുഷമ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് നാടകം കളിക്കുകയാണെന്നും അതിനു അവര്‍ മിടുക്കിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ആരോപിച്ചു. ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് താന്‍ ലളിത് മോദിയെ സഹായിച്ചതെന്നും തന്റെ സ്ഥാനത്ത് സോണിയ ഗാന്ധി ആയിരുന്നെങ്കിലും അങ്ങനെ ചെയ്യുമായിരുന്നുവെന്നും സുഷമ വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനോടാണ് സോണിയ ഇന്നു പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.