You are Here : Home / News Plus

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പൊതുവേദിയില്‍

Text Size  

Story Dated: Friday, August 07, 2015 07:44 hrs UTC

രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പൊതുവേദിയില്‍. തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിത ചെന്നൈ വിമാനതാവളത്തിലെത്തി സ്വീകരിച്ചു. പ്രഥമ ദേശീയ കൈത്തറിദിനം ഉദ്ഘാടനം ചെയ്യാനെത്തിയ മോദിക്കു കൈത്തറി നെയ്ത ഷാള്‍ നല്കിയാണ് തലൈവി സ്വീകരിച്ചത്. പൂര്‍ണ ആരോഗ്യവതിയെപ്പോലെ കാണപ്പെട്ട ജയലളിത പ്രസന്നവതിയായിരുന്നു. വിമാനത്താവളത്തില്‍ വച്ച് മോദിയുമായി അവര്‍ പതിനഞ്ചുമിനിറ്റോളം സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.