You are Here : Home / News Plus

മോദി തമിഴിനാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Friday, August 07, 2015 12:11 hrs UTC

ദേശീയ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴിനാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ വസതിയിലെത്തിയാണ് മോദി കൂടിക്കാഴ്ച നടത്തിയത്. മോദിക്കായി ജയലളിത വസതിയില്‍ ഊണൊരുക്കിയിരുന്നു. 

ജയലളിതയുടെ ആരോഗ്യനിലയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അതിപ്രാധാന്യത്തോടെയാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജയലളിതയുമായി അടുത്ത സൗഹൃദമുള്ള അപൂര്‍വം രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് മോദി. 2011ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ സത്യപ്രതിജ്ഞാച്ചടങ്ങിന് മോദി എത്തിയിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ മോദി എത്തിയപ്പോള്‍ ജയലളിതയുമായുള്ള കൂടിക്കാഴ്ച നടന്നിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.