You are Here : Home / News Plus

സുഷമയുടെ കുടുംബം മോദിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് രാഹുല്‍

Text Size  

Story Dated: Friday, August 07, 2015 12:13 hrs UTC

ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. സുഷമാ സ്വരാജിന്റെ കുടുംബം ലളിത് മോദിയില്‍ നിന്ന് പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. 

ഒരു കൊള്ളയോ മോഷണോ നടക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കും. അതു പോലുള്ള സാമ്പത്തിക ഇടപാട് ഇവിടേയും നടന്നിട്ടുണ്ട്. സുഷമാ സ്വരാജിന്റെ കുടുംബം ലളിത് മോദിയില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ട്. ജയിലില്‍ പോകാതെ രക്ഷപ്പെടുത്താന്‍ മോദിയില്‍ നിന്ന് എത്ര പണം വാങ്ങിയെന്ന് സുഷമ ഈ രാജ്യത്തോട് വെളിപ്പെടുത്തണം. രാഹുല്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.