You are Here : Home / News Plus

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ടഴിച്ച് പ്രതിഷേധത്തിനെതിരെ സ്മൃതി ഇറാനി

Text Size  

Story Dated: Friday, August 07, 2015 12:13 hrs UTC

കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷനെതിരെ കോണ്‍ഗ്രസിലെ യുവാക്കള്‍ ഷര്‍ട്ടഴിച്ച് പ്രതിഷേധിച്ചതിനെതിരെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സ്പീക്കര്‍ സുമിത്ര മഹാജനെതിരെ നടത്തിയ പ്രതിഷേധം കോണ്‍ഗ്രസ്സിന്റെ മൂല്യച്യുതിയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. 

പാര്‍ലമെന്റിന്റെ അഭിമാനമാണ് സ്പീക്കര്‍. രാജ്യത്തെ സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണോ പ്രതിഷേധത്തിലൂടെ വ്യക്തമാക്കിയതെന്ന് കോണ്‍ഗ്രസ് പറയണമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇതാണോ രാഹുല്‍ ഗാന്ധി അണികളെ പഠിപ്പിക്കുന്നതെന്നും അവര്‍ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.