You are Here : Home / News Plus

വധഭീഷണിയെത്തുടര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ വീടിന്റെ സുരക്ഷ ഉയര്‍ത്തി

Text Size  

Story Dated: Friday, August 07, 2015 12:16 hrs UTC

മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയ സുപ്രീം കോടതി ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 

എന്ത് സുരക്ഷയുണ്ടെങ്കിലും നിങ്ങളെ നശിപ്പിക്കും എന്ന് എഴുതിയ അജ്ഞാത കത്താണ് ജസ്റ്റിസ് മിശ്രയ്ക്ക് ലഭിച്ചത്. ഭീഷണിക്കത്ത് വ്യാജമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കത്തയക്കും മുമ്പ് കത്തയച്ച ആള്‍ മിശ്രയുടെ വീട് നിരീക്ഷിചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. മിശ്രയുടെ വീടും പരിസരവും കത്തയച്ച ആള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല. സി. പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് മേമന്റെ ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് പ്രഫുല്ല. സി. പന്ത്, ജസ്റ്റിസ് അമിതാവ് റോയി എന്നിവരുടെ വീടിനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.