You are Here : Home / News Plus

ദേശീയ തലത്തില്‍ ആര്‍എസ്പി യുപിഎയ്ക്ക് ഒപ്പമില്ലെന്ന് അബനി റോയ്

Text Size  

Story Dated: Saturday, August 08, 2015 07:43 hrs UTC

 ദേശീയ തലത്തില്‍ ആര്‍എസ്പി യുപിഎയ്ക്ക് ഒപ്പമില്ലെന്ന് ദേശീയ സെക്രട്ടേറിയേറ്റ് അംഗം അബനി റോയ്. കേരളത്തില്‍ ആര്‍എസ്പി യുഡിഎഫിന് ഒപ്പമായിരിക്കും. കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും എന്നും അങ്ങനെ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്പി ഇടതു പാര്‍ട്ടിയാണ്. ഇടതുപക്ഷത്തേക്കു തന്നെ തിരിച്ചു പോകും. പക്ഷേ അതിന് സമയമെടുക്കുമെന്നും റോയ് പറഞ്ഞു. ആര്‍എസ്പി എല്‍ഡിഎഫ് മുന്നണി വിട്ടത് സിപിഎമ്മിന്റെ നിലപാടു മൂലമാണന്നും റോയ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.