You are Here : Home / News Plus

അഡ്വക്കറ്റ് ജനറലിനെ വിമര്‍ശിച്ച് .സുധീരന്‍

Text Size  

Story Dated: Saturday, August 08, 2015 08:09 hrs UTC

അഡ്വക്കറ്റ് ജനറലിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സംസ്ഥാന താത്പര്യത്തിനു വേണ്ടിയാണ് എജി പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിനെതിരായ കേസുകളില്‍ എജിയുടെ ബന്ധുക്കള്‍ ഹാജരാകുന്നത് ശരിയല്ല. വിമര്‍ശനങ്ങളില്‍ കഴമ്പുണ്‌ടോ എന്ന് പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ പേരെടുത്തു പറയാതെ സുധീരന്‍ വിമര്‍ശം നടത്തിയത്. എന്നാല്‍ ജഡ്ജി അലക്‌സാണ്ടര്‍ തോമസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരായത് തെറ്റാണെന്നും സുധീരന്‍ പറഞ്ഞു. കേരളത്തിന്റെ താത്പര്യത്തിന് വിപരീതമായി അറ്റോര്‍ണി ജനറല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു. ഭരണഘടനാസ്ഥാനങ്ങളിലിരിക്കുന്നവര്‍ സ്വയം തിരുത്തണമെന്നും ഔചിത്യം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.