You are Here : Home / News Plus

അക്രമം നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് സുധീരന്‍

Text Size  

Story Dated: Sunday, August 09, 2015 06:37 hrs UTC

അക്രമം നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമെന്നും സുധീരന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തേണ്ട സമയമാണ്. മൂല്യങ്ങളോട് എത്രത്തോളം സന്ത്യസന്ധത പുലര്‍ത്തുന്നുണ്‌ടെന്ന് സ്വയം വിലയിരുത്തണമെന്നും സുധീരന്‍ പറഞ്ഞു.അതേസമയം, ചാവക്കാട് കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍പ്പിക്കും. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തെറ്റു ചെയ്തവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഉപസമിതിയിലെ അംഗം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.