You are Here : Home / News Plus

കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, August 09, 2015 06:39 hrs UTC

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ബഷീര്‍ അഹമ്മദ് എന്ന സൈനികനാണ് മരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖയിലെ തങ്ധാര്‍ സെക്ടറില്‍ ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്.നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയ സൈനികനാണ് വെടിയേറ്റ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയുധങ്ങളുമായി ആറ് തീവ്രവാദികളാണ് നിയന്ത്രണ രേഖയിലൂടെ ശനിയാഴ്ച രാത്രി നുഴഞ്ഞ് കയറിയത്. തീവ്രവാദികളെ സൈന്യം കണ്ടെത്തിയതോടെ ശക്തമായ ഏറ്റുമുട്ടലുണ്ടായി. പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും കശ്മീരിലെ ഉധംപൂരിലും ഭീകരാക്രമണം നടത്തിയിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനടക്കം ആറുപേരാണ് ഗുര്‍ദാസ്പുര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.