You are Here : Home / News Plus

വ്യാപം ക്രമക്കേട്: പാര്‍ലമെന്‍റ് സ്തംഭനം തുടരുന്നു

Text Size  

Story Dated: Monday, August 10, 2015 07:46 hrs UTC

ലളിത് മോദി വിവാദം, വ്യാപം അഴിമതി വിഷയങ്ങളില്‍ ബി.ജെ.പി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാവിലെ കറുത്ത ബാഡ്ജും പ്ളക്കാര്‍ഡുമായാണ് കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭയിലെ ത്തിയത്. സഭാ നടപടികള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആരംഭിച്ചപ്പോള്‍ തന്നെ ലളിത് മോദി വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെ ത്തി.

കൂടാതെ, വ്യാപം ക്രമക്കേടില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍െറ രാജിയും പ്രതിപക്ഷം മുന്നോട്ടുവെച്ചു. എന്നാല്‍, പ്രതിപക്ഷ ആവശ്യം പാര്‍ലമെന്‍ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു തള്ളിയോടെ കോണ്‍ഗ്രസ് എം.പിമാര്‍ ബഹളം ശക്തമാക്കി. ഇതേതുടര്‍ന്ന് ലോക്സഭയും രാജ്യസഭയും 12 വരെ നിര്‍ത്തിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.