You are Here : Home / News Plus

അയോഗ്യനാക്കല്‍: പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി

Text Size  

Story Dated: Monday, August 10, 2015 07:52 hrs UTC

എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നല്‍കിയ കത്തിന് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. വിശദീകരണ കത്ത് നിയമസഭാ സെക്രട്ടറിക്കാണ് കൈമാറിയത്. നിയമസഭാ ചട്ടം ആറു പ്രകാരം കേരളാ കോണ്‍ഗ്രസിന്‍െറ പരാതി നിലനില്‍ക്കില്ളെന്നും തള്ളിക്കളയണമെന്നും കത്തില്‍ ജോര്‍ജ് ആവശ്യപ്പെടുന്നു. അയോഗ്യനാക്കണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടി നീക്കത്തിനെതിരെ നിയമ പോരാട്ടം തുടരുമെന്നും ജോര്‍ജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമ പ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21നാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയതായി കണക്കിലെടുത്ത് ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് പാര്‍ട്ടി വിപ്പ് കൂടിയായ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കത്തില്‍ ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.