You are Here : Home / News Plus

തദ്ദേശ തെരഞ്ഞെടുപ്പ്: ലീഗ് മന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു

Text Size  

Story Dated: Tuesday, August 11, 2015 05:10 hrs UTC

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫില്‍ പൊട്ടിത്തെറി. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ് ലിം ലീഗ് അടിയന്തര യോഗം ചേര്‍ന്നു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഒൗദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗ് മന്ത്രിമാരും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പങ്കെടുത്തു.

പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ലീഗിന്‍െറ ആവശ്യം. വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന ആവശ്യവും ലീഗ് മുന്നോട്ടുവെക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രതിസന്ധിയെ കുറിച്ച് മുഖ്യമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ലീഗ് മന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നത്. നേരത്തെ നഗരസഭ, പഞ്ചായത്ത് വാര്‍ഡുകള്‍ വിഭജനം ചെയ്ത നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.