You are Here : Home / News Plus

25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്‍െറ ജനകീയ പ്രതിരോധം ഇന്ന്

Text Size  

Story Dated: Tuesday, August 11, 2015 05:12 hrs UTC

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ 25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്‍െറ 1400 ഓളം കിലോമീറ്റര്‍ ജനകീയ ധര്‍ണ ചൊവ്വാഴ്ച. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ മഞ്ചേശ്വരം താലൂക്ക് ഓഫിസ് മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയാണ് ധര്‍ണ.ദേശീയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി നടക്കുന്ന സമരത്തില്‍ വൈകീട്ട് 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും. അഞ്ചിന് പരിപാടി അവസാനിക്കും. മഞ്ചേശ്വരത്ത് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും. രാജ്ഭവന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം പിണറായി വിജയന്‍ എന്നിവരും ഉണ്ടാവും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.