You are Here : Home / News Plus

യോഗേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മര്‍ദ്ദിച്ചെന്ന് ആരോപണം

Text Size  

Story Dated: Tuesday, August 11, 2015 05:15 hrs UTC

സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ജന്തര്‍ മന്തറില്‍ നിന്നാണ് യാദവ് അറസ്റ്റിലായത്. കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് തന്നെ മര്‍ദ്ദിച്ചതായി ആരോപിച്ച യാദവ്, തന്‍െറ വസ്ത്രം കീറിയതായുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷനിലാണ് തനിക്ക് മര്‍ദ്ദനമേറ്റത്. ഞങ്ങള്‍ 96 പേരെ അവര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ എന്തു കുറ്റമാണ് ഞങ്ങള്‍ ചെയ്തതെന്ന് അറിയില്ല - യാദവ് ട്വിറ്ററില്‍ അറിയിച്ചു.

നേരത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു സ്വരാജ് അഭിയാന്‍. കര്‍ഷകപ്രതിഷേധത്തിന്‍െറ ചിഹ്നമായി പ്രതിഷേധസ്ഥലത്ത് കലപ്പ സ്ഥാപിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.