You are Here : Home / News Plus

പ്രത്യയ ശാസ്ത്രം: ചൈനീസ് അംബാസഡര്‍ക്ക് മറുപടിയുമായി കോടിയേരി

Text Size  

Story Dated: Tuesday, August 11, 2015 07:59 hrs UTC

പ്രത്യയ ശാസ്ത്രവും വികസനവും സംബന്ധിച്ച ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലി യു ചെങ്ങിന്‍െറ പ്രസ്താവനക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ളെന്ന് കോടിയേരി വ്യക്തമാക്കി. പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ച വികസനമാണ് സി.പി.എം നയം. പാര്‍ട്ടി അധികാരത്തിലുള്ള രാജ്യങ്ങളില്‍ വികസനത്തിന് മുന്‍തൂക്കം നല്‍കാന്‍ സാധിക്കും. ചൈനീസ് അംബാസഡര്‍ പ്രകടിപ്പിച്ചത് അത്തരമൊരു അഭിപ്രായമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുകയാണ് സോഷ്യലിസം വഴി ലക്ഷ്യമിടുന്നത്. അത് കഴിയണമെങ്കില്‍ ഉല്‍പാദക ശക്തികളെ കെട്ടഴിച്ചുവിടണം. അതിന് സഹായകരമായ ഒരു സമ്പദ്ഘടനയാണ് ജനകീയ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ലോകത്തില്‍ എല്ലായിടത്തും ഈ മാതൃക പ്രായോഗികമാക്കാന്‍ കഴിയില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.