You are Here : Home / News Plus

വാര്‍ഡ് വിഭജനം: യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, August 11, 2015 08:02 hrs UTC

തദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടി. പുനര്‍ വിഭജനത്തിന്‍െറ അടിസ്ഥാനത്തിലാവണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. വിധിക്കെതിരെ അപ്പീലിന് സാധ്യതയുണ്ട്. വിഷയത്തില്‍ പ്രത്യേക താല്‍പര്യങ്ങള്‍ ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ഡ് വിഭജനത്തില്‍ അപാകതയുള്ളതായി ഹൈകോടതി പറഞ്ഞിട്ടില്ളെന്ന് പഞ്ചായത്ത് മന്ത്രി എം.കെ മുനീര്‍ വ്യക്തമാക്കി. 2011ലാണ് അവസാനമായി സംസ്ഥാനത്ത് സെന്‍സസ് നടത്തിയത്. ഇതുപ്രകാരം ജനസംഖ്യയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പരിഗണിക്കാതെ ഇടതുസര്‍ക്കാര്‍ വാര്‍ഡ് വിഭജനം നടത്തി. നിയമപരമായി ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും മുനീര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.