You are Here : Home / News Plus

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല - സുപ്രീംകോടതി

Text Size  

Story Dated: Wednesday, August 12, 2015 04:53 hrs UTC

ഒരു സര്‍ക്കാര്‍ സേവനത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിച്ചു. ആധാര്‍ കാര്‍ഡ് ഉടമയുടെ വ്യക്തിപരമായ വിവരങ്ങള്‍ ക്രിമിനല്‍ കേസ് അന്വേഷണങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും അതിനും കോടതിയുടെ അനുമതി തേടണമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ‘പൗരന്‍െറ സ്വകാര്യത മൗലികാവകാശമാണോ’ എന്ന വിഷയം സുപ്രീംകോടതി വിപുലമായ ഭരണഘടനാ ബെഞ്ചിന് വിട്ടു. 
ആധാര്‍ കാര്‍ഡ് രേഖയെന്ന നിലയില്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതുവിതരണ സമ്പദായം, മണ്ണെണ്ണ, പാചകവാതകം എന്നീ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ രേഖയായി സര്‍ക്കാറിനുപയോഗിക്കാം. എന്നാല്‍, ഇവ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന വെക്കാനാവില്ല. മുകളില്‍ പറഞ്ഞ പദ്ധതികള്‍ക്കല്ലാതെ മറ്റൊരു ക്ഷേമപദ്ധതിക്കും ആധാര്‍ രേഖയായി ഉപയോഗിക്കാനും പാടില്ല. സര്‍ക്കാറിന്‍െറ ഒരാനുകൂല്യത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ളെന്ന് പത്ര, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചാരണം നടത്താന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.