You are Here : Home / News Plus

മോദിയുടെ യു.എ.ഇ സന്ദര്‍ശനം: തീവ്രവാദം മുഖ്യ ചര്‍ച്ചാവിഷയമാകും

Text Size  

Story Dated: Wednesday, August 12, 2015 04:56 hrs UTC

ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിവിധ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം തീവ്രവാദവും മുഖ്യ വിഷയമാകും. 1981ലെ ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനത്തിന് 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 26 ലക്ഷം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. വ്യാപാരനിക്ഷേപം, സുരക്ഷ, സഹകരണം തുടങ്ങി ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. മേഖലയില്‍ തീവ്രവാദം ശക്തിപ്രാപിച്ച സന്ദര്‍ഭത്തിലെ സന്ദര്‍ശനം ഏറെ പ്രധാനമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.