You are Here : Home / News Plus

ലൈറ്റ് മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങും: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, August 12, 2015 07:18 hrs UTC

തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങാനാണ് തീരുമാനിച്ചത്. പദ്ധതിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

സ്വകാര്യ മേഖലയിലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആദ്യ ഘട്ടത്തില്‍ 100 ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്‌പെഷല്‍ സ്‌കൂളുകളാണ് എയ്ഡഡാക്കുന്നത്. 25 കുട്ടികളില്‍ കൂടുതലുള്ള പഞ്ചായത്ത് ബഡ് സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.