You are Here : Home / News Plus

മാരന്റെ അറസ്റ്റിന് താല്‍കാലിക വിലക്ക്‌

Text Size  

Story Dated: Wednesday, August 12, 2015 07:19 hrs UTC

മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി താത്കാലികമായി വിലക്കി. സപ്തംബര്‍ പതിനാല് വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ടി.എസ്:. താക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. തന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് മാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വീട്ടില്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ കേസന്വേഷിക്കുന്ന സി.ബി.ഐ.യുടെ മുന്‍പാകെ കീഴടങ്ങണമെന്നും മാരനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മാരന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

മാരനെ അറസ്റ്റ് ചെയ്തതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്ത കോടതി സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്നും പറഞ്ഞു. വി.ഗോപാല്‍ഗൗഡ, ആര്‍.ഭാനുമതി എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. കേസിന്റെ വിചാരണ ഇനി സപ്തംബര്‍ പതിനാലിന് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.