You are Here : Home / News Plus

എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Text Size  

Story Dated: Wednesday, August 12, 2015 07:27 hrs UTC

സര്‍ക്കാര്‍ കോളേജുകളിലെ സ്പോട്ട് അലോട്ട്മെന്‍റ് അട്ടിമറിച്ചതിനെതിരെ എസ്.എഫ്.ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ പൊലീസ് വലയം ഭേദിച്ച് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് കടന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്.

പൊലീസ് നടപടിയില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.