You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Text Size  

Story Dated: Wednesday, August 12, 2015 07:28 hrs UTC

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ക്ക് നേരേയാണ് പാക് റേഞ്ചേഴ്സ് വെടിയുതിര്‍ത്തത്. പൂഞ്ച്, ബാല്‍കോട്ട് മേഖലയിലാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ഇതെതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പില്‍ ആളപായമില്ല.

അതേസമയം, ഉധംപുരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദിനെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ ഡി.ജി.പി ഇന്ന് ജമ്മു കശ്മീരിലത്തെും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.