You are Here : Home / News Plus

ചൈനയിലെ വെയര്‍ഹൗസില്‍ സ്ഫോടനം: 17 മരണം

Text Size  

Story Dated: Thursday, August 13, 2015 05:19 hrs UTC

വടക്കന്‍ ചൈനയിലെ തുറമുഖ പട്ടണമായ ടിയാന്‍ജിനില്‍ വെയര്‍ഹൗസിലുണ്ടായ സ്ഫോടന പരമ്പരയില്‍ 17 പേര്‍ മരിച്ചു. 400ലധികം പേര്‍ക്ക് പരിക്ക്. സ്ഫോടനത്തില്‍ പരിക്കേറ്റ 32 പേരുടെ നില ഗുരുതരമെന്ന് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ സ്ഥിരീകരിച്ചു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ ചാനലായ സി.സിടി.വി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.30നാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ തുറമുഖത്തിലെ കെട്ടിടങ്ങള്‍ ചിലത് പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് തുറമുഖം താല്‍കാലികമായി അടച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.