You are Here : Home / News Plus

മാഗി നിരോധത്തിന് താല്‍കാലിക സ്റ്റേ

Text Size  

Story Dated: Thursday, August 13, 2015 07:32 hrs UTC

 മാഗി നൂഡ്ല്‍സിന് ഏര്‍പ്പെടുത്തിയ നിരോധം ബോംബെ ഹൈകോടതി താല്‍കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് മാഗിക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. മാഗി നിരോധം ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കാണിച്ച് നെസ്ലെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ന്യൂഡില്‍സ് സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധന ഫലം വരുന്നതു വരെ മാഗി വില്‍ക്കാന്‍ പാടില്ല. അംഗീകൃത ലാബുകളിലല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. പരിശോധനക്കെടുത്ത സാമ്പിളുകള്‍ ഗുണനിലവാരമുള്ള ലബോറട്ടറികളിലല്ല പരിശോധിച്ചതെന്നായിരുന്നു നെസ്ലെയുടെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.