You are Here : Home / News Plus

പെഷവാര്‍ ഭീകരാക്രമണം: പ്രതികള്‍ക്ക് വധശിക്ഷ

Text Size  

Story Dated: Friday, August 14, 2015 04:53 hrs UTC

പെഷവാര്‍ ഭീകരാക്രമണ കേസിലെ ഏഴു പേര്‍ക്ക് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഇതില്‍ ആറു പേര്‍ തൗഹീദ് അല്‍ ജിഹാദ് വിഭാഗത്തിന്‍െറയും രണ്ടു പേര്‍ തെഹ് രീകെ താലിബാന്‍െറയും ജെയ്ഷെ മുഹമ്മദിന്‍െറയും പ്രവര്‍ത്തകരാണ്. സ്കൂള്‍ കടന്നു കയറാന്‍ ഭീകരര്‍ക്ക് സഹായം ചെയ്ത ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

2014 ഡിസംബര്‍ 16നാണ് പെഷവാറില്‍ സൈനിക സ്കൂളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ 125 വിദ്യാര്‍ഥികള്‍ അടക്കം 151 പേരെ വെടിവെച്ചു കൊന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ആറു ഭീകരരെ വധിച്ചു.

പാക് സൈനിക നടപടികളില്‍ പ്രകോപിതരായ തെഹ് രീകെ താലിബാനാണ് ആക്രമണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഗൂഢാലോചന നടത്തിയ ആറു പേര്‍ക്കാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.