You are Here : Home / News Plus

അരുവിക്കര: സി.പി.എം അവലോകനം ഇന്ന്

Text Size  

Story Dated: Friday, August 14, 2015 04:56 hrs UTC

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.എം സംസ്ഥാന സമിതി വെള്ളിയാഴ്ച ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ അടിത്തറയായ ഈഴവ സമുദായത്തില്‍നിന്നുണ്ടായ ചോര്‍ച്ചയാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന ജില്ലാ കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാവും ചര്‍ച്ച. നഷ്ടമായ വോട്ടില്‍ ഒരു വിഭാഗം ബി.ജെ.പിയിലേക്കാണ് പോയതെന്നും അതു മനസ്സിലാക്കാന്‍ പാര്‍ട്ടിക്കായില്ളെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതു ഗൗരവമായി കാണണമെന്ന അഭിപ്രായത്തിന്മേല്‍ ചൂടേറിയ ചര്‍ച്ച നടന്നേക്കും.

അതേസമയം, 25 വര്‍ഷമായി യു.ഡി.എഫിന്‍െറ പക്കലുണ്ടായിരുന്ന മണ്ഡലമാണ് അരുവിക്കരയെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സി.പി.എം വിലയിരുത്തുന്നുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കി, പി.സി. ജോര്‍ജിന്‍െറ അഴിമതിവിരുദ്ധ മുന്നണിയുടെ സാന്നിധ്യം ഗുണം ചെയ്തില്ല എന്നീ വിലയിരുത്തലും ജില്ലാ നേതൃത്വത്തിനുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയെ പ്രചാരണരംഗത്ത് കൊണ്ടുവന്നതിനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശം ഉയരാനും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.