You are Here : Home / News Plus

വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കും - ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Friday, August 14, 2015 07:43 hrs UTC

എന്തുതരം വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ല. കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുമ്പ് തുറമുഖം യാഥാര്‍ഥ്യമായേനെ. വിവാദങ്ങള്‍ മൂലം കേരളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്കെതിരെ വിമര്‍ശം ഉയര്‍ത്തിയ ലത്തീന്‍ സഭാ നേതൃത്വവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ലത്തീന്‍ നേതൃത്വത്തിന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.