You are Here : Home / News Plus

ഹരിപ്പാട് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ നിലയില്‍

Text Size  

Story Dated: Friday, August 14, 2015 07:44 hrs UTC

ഹരിപ്പാട് മുട്ടത്ത് വീട്ടമ്മയെ മോഷണത്തിനിടെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുട്ടം ഭാരതിയില്‍ ജലജ സുരന്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ വീട്ടിനുള്ളില്‍ ജലജ മരിച്ചു കിടക്കുന്നതാണ് ബന്ധുക്കള്‍ കണ്ടെത്തിയത്.

ചെന്നൈയില്‍ സ്ഥിര താമസമാക്കിയ ജലജ മൂന്നു ദിവസം മുമ്പാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയത്. ഭര്‍ത്താവ് സുരന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. അമ്മു, അരോമല്‍ എന്നിവരാണ് മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.