You are Here : Home / News Plus

അസമില്‍ റയില്‍വേ അട്ടിമറിക്കുള്ള ശ്രമം തകര്‍ത്തു; ഭീകരനെ വധിച്ചു

Text Size  

Story Dated: Friday, August 14, 2015 07:46 hrs UTC

അസമില്‍ കൊക്രജാര്‍ ജില്ലയിലെ റെയില്‍വേ ട്രാക്ക് തകര്‍ക്കാനുള്ള ശ്രമം സൈന്യവും പോലീസും ചേര്‍ന്ന് പരാജയപ്പെടുത്തി. ഇന്‍റലിജന്‍സ് വിവരത്ത തുടര്‍ന്ന് കരസേനയും അസം പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ട്രാക്കില്‍ സ്ഫോടക വസ്തുസ്ഥാപിക്കാന്‍ ശ്രമിച്ച ഭീകരരെ കണ്ടത്തെിയത്.

കാംതപൂര്‍ വിമോചന സംഘടനയില്‍(കെ.എല്‍.ഒ) പെട്ട തീവ്രവാദികള്‍ സൈന്യത്തെ കണ്ടതോടെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചുനടത്തിയ വെടിവെപില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.