You are Here : Home / News Plus

ഝാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം

Text Size  

Story Dated: Friday, August 14, 2015 07:47 hrs UTC

ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ഖര്‍സ്വാന്‍ ജില്ലയിലെ സറെയ്കലയിലാണ് അപകടം. ബിഹാറില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ഝാര്‍ഖണ്ഡിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒഡീഷയിലെ പുരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.