You are Here : Home / News Plus

തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി: പ്രധാനമന്ത്രി

Text Size  

Story Dated: Saturday, August 15, 2015 06:48 hrs UTC

സാമുദായിക ഭിന്നതകള്‍ക്ക് ഇടം നല്‍കരുതെന്നും രാജ്യത്തിന്‍െറ ഐക്യം നഷ്ടപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. വര്‍ഗീയതയെയും വിഘടനവാദത്തെയും തോല്‍പിക്കണം. രാജ്യം ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം. ഇത് പ്രതീക്ഷയുടെ പുലരിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 69ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കല്‍ക്കരി, സ്പെക്ട്രം ലേലത്തിലൂടെ മൂന്ന് ലക്ഷം കോടി രൂപ സര്‍ക്കാറിന് ലഭിച്ചു. അഴിമതി നടത്തിയവര്‍ അഴിമതിക്കെതിരെ സന്ദേശം നല്‍കുന്നു. അഴിമതിരഹിത ഇന്ത്യയെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ തലത്തിലുമുള്ള അഴിമതിയും ഇല്ലാതാക്കും. 15 മാസത്തിനിടെ സര്‍ക്കാറിനെതിരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ല. ജി20 ഉച്ചകോടിയില്‍ കള്ളപ്പണത്തിനെതിരെ പ്രസ്താവന നടത്തി. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.