You are Here : Home / News Plus

മോദി നാളെ യു.എ.ഇയില്‍

Text Size  

Story Dated: Saturday, August 15, 2015 06:49 hrs UTC

ഇന്ത്യ^യു.എ.ഇ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന പ്രതീക്ഷ വളര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബൂദബിയിലത്തെും. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇയിലേക്ക് 34 വര്‍ഷത്തിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിന് പ്രവാസിസമൂഹവും രാഷ്ട്രീയ-വാണിജ്യ കേന്ദ്രങ്ങളും വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. അധികാരമേറ്റെടുത്തശേഷം നരേന്ദ്ര മോദിയുടെ ഗള്‍ഫ് മേഖലയിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്. മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും പ്രധാനമന്ത്രി വരുന്ന സമയമോ പങ്കെടുക്കുന്ന പരിപാടികളുടെ പൂര്‍ണ വിശദാംശങ്ങളോ വെള്ളിയാഴ്ച രാത്രിവരെ ലഭ്യമല്ല. എല്ലാം ഡല്‍ഹിയില്‍നിന്നറിയിക്കുമെന്നാണ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.