You are Here : Home / News Plus

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു

Text Size  

Story Dated: Saturday, August 15, 2015 06:58 hrs UTC

ചോറില്‍ ബ്ലേഡിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആനയുടെ ഒന്നാം പാപ്പാനായ ഇടുക്കി രാജാക്കാട് പാലത്തുവീട്ടില്‍ ഷിബുവിനെ (40) ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ 7.45 ന് മരണം സംഭവിച്ചു. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു നല്‍കാനായി തയ്യാറാക്കിയ ചോറില്‍ ബ്ലേഡ്കഷണങ്ങള്‍ കണ്ടെത്തിയത് ഷിബുവായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷിബുവുള്‍പ്പെടെയുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ബ്ലേഡിട്ടത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.