You are Here : Home / News Plus

ബാര്‍കേസ്: എ.ജി ഹാജരായത് ശരിയായില്ല: ചെന്നിത്തല

Text Size  

Story Dated: Saturday, August 15, 2015 10:17 hrs UTC

ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനെതിരെ സുപ്രിം കോടതിയില്‍ ഹാജരായത് ശരിയായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യനതാത്പര്യത്തിനെതിരെ അറ്റോര്‍ണി ജനറല്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. എ.ജി ഔചിത്യം പാലിക്കണമായിരുന്നു. ബാറുടമകള്‍ക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എ.ജി സ്വയം പിന്‍മാറണം. നടപടി ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.ബാര്‍ കേസില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതിനെ എതിര്‍ക്കാനാവില്ലെന്ന് സുപ്രിംകോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എ.ജി ഹാജരാകുന്നത് വിലക്കണമെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ എം.എല്‍.എ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യമറിയിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.