You are Here : Home / News Plus

ഹൊസൂരില്‍ കാര്‍ മറിഞ്ഞ് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Saturday, August 15, 2015 10:18 hrs UTC

ഹൊസൂരില്‍ കാര്‍ മറിഞ്ഞ് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹൊസൂരിനു സമീപത്ത് വെട്ടിയൂരിനടുത്തുവച്ചാണ് അപകടം സംഭവിച്ചത്. ബംഗളൂരുവില്‍ നിന്ന് ഹൊഗനക്കിലിലേക്ക് വിനോദയാത്ര പോയതാണ് ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഐ.ടി പ്രഫഷനലുകളായ കണ്ണൂര്‍ സ്വദേശിനി ഷാറോണ്‍ ജോസഫ് (23), ജാര്‍ഖണ്ഡുകാരി ഷബാബി ജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബംഗളൂരുവിലെ ഐ.ടി കമ്പനിയായ വിപ്രൊയിലെ ജോലിക്കാരാണിവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.