You are Here : Home / News Plus

മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച ശുഭകരമായിരുന്നെന്ന് ലത്തീന്‍ കത്തോലിക്കാസഭ

Text Size  

Story Dated: Saturday, August 15, 2015 10:21 hrs UTC

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന ചര്‍ച്ച ശുഭകരമായിരുന്നെന്ന് ലത്തീന്‍ കത്തോലിക്കാസഭ വക്താവ്. മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം എല്ലാ പ്രശ്‌നങ്ങളും കേട്ടു. അദ്ദേഹത്തില്‍ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പദ്ധതി കരാര്‍ ഒപ്പിടുന്ന ദിവസം പദ്ധതിക്കെതിരെ സമരം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ലത്തീന്‍ കത്തോലിക്കാസഭയെ അനുനയിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവരെ കണ്ടത്. അതിനുമുമ്പ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആര്‍ച്ച് ബിഷപ്പ് സുസെപാക്യവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അദാനി വിഴിഞ്ഞം പോര്‍ട്‌സ് സി.ഇ.ഒ സന്തോഷ് മഹാപത്രയ്ക്ക് ഒപ്പമാണ് ചീഫ് സെക്രട്ടറി ബിഷപ്പിനെ കണ്ടത്. ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നില്ലെന്ന് ജിജി തോംസണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.