You are Here : Home / News Plus

പ്രധാനമന്ത്രി യു.എ.ഇയില്‍

Text Size  

Story Dated: Sunday, August 16, 2015 06:45 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനം ഇന്ന് തുടങ്ങും. ഉച്ചയോടെ അബുദാബിയില്‍ എത്തുന്ന മോദി നാളെ ദുബായിലേക്ക് പോകും.ഇന്ന് അബുദാബി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയശേഷം അവിടുത്തെ ഷെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്‌ക്ക് മോദി സന്ദര്‍ശിക്കും. തിങ്കളാഴ്ച ദുബായ് ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. 50,000 ലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കും. കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 28,000 ത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.