You are Here : Home / News Plus

അതിര്‍ത്തി അശാന്തം: ആറു മരണം

Text Size  

Story Dated: Sunday, August 16, 2015 07:25 hrs UTC

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ സൈന്യം ശനിയാഴ്ച മുതല്‍ നടത്തുന്ന വെടിവെപ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും മരിച്ചവരുടെയെണ്ണം ആറായി. 40 വയസുള്ള സ്ത്രീയാണ് ഞായറാഴ്ച രാവിലെ മരിച്ചത് ഒന്‍പത്. പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മനീഷ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ സൈന്യം ഒഴിപ്പിച്ച് തുടങ്ങി. സ്വാതന്ത്ര്യദിനത്തില്‍ 3 തവണ പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പ്രകോപനമൊന്നും കൂടാതെ ആയിരുന്നു ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുള്ള വെടിവെപ്പും ഷെല്ലാക്രമണവും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പ് തുടങ്ങിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.