You are Here : Home / News Plus

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി അന്തരിച്ചു

Text Size  

Story Dated: Tuesday, August 18, 2015 06:54 hrs UTC

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി അന്തരിച്ചു. 75 വയസായിരുന്നു. ആഗസ്റ്റ് ഏഴിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുവ്റ ചൊവ്വാഴ്ച രാവിലെ 10.51 ന് അന്ത്യശ്വാസം വലിച്ചു.
1940 സെപ്റ്റംബര്‍ 17 ബംഗ്ളാദേശിലെ ജെസോറിലായിരുന്നു സുവ്റ മുഖര്‍ജിയുടെ ജനനം. 1957 ജൂലൈയില്‍ പ്രണബ് മുഖര്‍ജിയുമായി വിവാഹം. സംഗീതജ്ഞയും ചിത്രകാരിയുമായ സുവ്റ രവീന്ദ്രനാഥ ടാഗോറിന്‍െറ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഗീതാഞ്ജലി ട്രൂപ്പ് സ്ഥാപിച്ചു. രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.