You are Here : Home / News Plus

ബിജു രമേശിന് തന്നോട് വൈരാഗ്യമെന്ന് മാണിയുടെ മൊഴി

Text Size  

Story Dated: Tuesday, August 18, 2015 06:58 hrs UTC

ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ മൊഴി പുറത്ത്. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന് മാണി മൊഴിയില്‍ വ്യക്തമാക്കുന്നു. പണ്ടുമുതലേയുള്ള വിരോധമാണ് ബിജു രമേശിന് തന്നോടുള്ളത്. ബിജുവിന്‍െറ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. ബാറുകള്‍ പൂട്ടിയതും വിരോധം കൂട്ടി. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവര്‍ ആരാണെന്ന് പോലും തനിക്കറിയില്ളെന്നും മാണി മൊഴി നല്‍കിയിട്ടുണ്ട്.

ബാര്‍ അസോസിയേഷന്‍ നേതാവ് രാജന്‍ ബാബുവുമായി ഒരു ഘട്ടത്തിലും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മാണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.