You are Here : Home / News Plus

തദ്ദേശ തെരഞ്ഞെടുപ്പ്; കോടതി തീരുമാനം അംഗീകരിക്കുമെന്ന് കെ.സി ജോസഫ്

Text Size  

Story Dated: Tuesday, August 18, 2015 07:10 hrs UTC

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി തീരുമാനം അനുസരിക്കുമെന്ന് മന്ത്രി കെ.സി ജോസഫ്. പുനര്‍വിഭജനം അനുസരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കോടതി തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ (എ.ജി) കെ.പി ദണ്ഡപാണി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും രാവിലെ ചര്‍ച്ച നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്‍െറ അപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും. പുതിയ പഞ്ചായത്തുകളുടെ രൂപീകരണം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് സ്റ്റേ ലഭിക്കാത്തതിനാലാണ് സര്‍ക്കാര്‍ അപേക്ഷ. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.