You are Here : Home / News Plus

ബാറിലെ ജോലിക്ക് സ്ത്രീകള്‍ക്ക് വിലക്ക് വേണ്ട: ഹൈക്കോടതി

Text Size  

Story Dated: Wednesday, August 19, 2015 04:05 hrs UTC

ബാറുകളില്‍ മദ്യം എടുത്തു കൊടുക്കുന്ന തസ്തികയില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്പിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാറുകളില്‍ വെയ്റ്ററായി നിയമനത്തിന് സ്ത്രീകള്‍ക്ക് തടസ്സം ഉണ്ടാകരുതെന്നും ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവിന്റെ ഉത്തരവില്‍ പറയുന്നു. 

സ്ത്രീകളെ ബാറില്‍ മദ്യം വിളമ്പാന്‍ നിയോഗിക്കരുതെന്ന് സര്‍ക്കാര്‍ 2013-ല്‍ വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തിരുന്നു. അതിനെതിരെ കട്ടപ്പന സ്വദേശിനി ധന്യമോളും തിരുവനന്തപുരം സ്വദേശിനി സോണിയ ദാസും സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

പ്രത്യേക പരിശീലനം ആവശ്യമുള്ളതാണ് ബാറിലെ വെയ്റ്റര്‍ ജോലി. അതില്‍ പരിശീലനം ലഭിച്ച യുവതീ യുവാക്കള്‍ക്ക് തൊഴിലവസരം നിഷേധിക്കരുതെന്ന് അനൂജ് ഗാര്‍ഗ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.