You are Here : Home / News Plus

വിഴിഞ്ഞം സമരങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമം തുടങ്ങി

Text Size  

Story Dated: Wednesday, August 19, 2015 06:25 hrs UTC

വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ആവശ്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കി. 

വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപത രംഗത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഭാ നേതൃത്വവുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്. തീരപ്രദേശത്ത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് സഭാ നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.