You are Here : Home / News Plus

കോഴ നല്‍കിയ ദിവസം മാണി ബാറുടമകളെ വിളിച്ചെന്ന് വിജിലന്‍സ്‌

Text Size  

Story Dated: Wednesday, August 19, 2015 06:26 hrs UTC

മന്ത്രി കെ.എം മാണി കോഴ കൈമാറിയെന്ന് ആരോപിക്കുന്ന ദിവസം ബാറുടമകളെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലന്‍സ്. വിജിലന്‍സ് തയ്യാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കോഴ കൈമാറിയ ദിവസം മാണിയും ബാറുടമകളും ഒരേ ടവറിന് കീഴിലായിരുന്നു. മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിബിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബാറുടമ കൃഷ്ണദാസിനെ വിളിച്ചതിനുള്ള തെളിവാണ് വിജിലന്‍സിന്റെ കൈയിലുള്ളത്. ഇടപാട് ദിവസം ബാറുടമകള്‍ പണം പിന്‍വലിച്ചതിനും തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.