You are Here : Home / News Plus

പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ സൗകര്യമൊരുക്കാമെന്ന് കെജ്‌രിവാള്‍

Text Size  

Story Dated: Wednesday, August 19, 2015 07:59 hrs UTC

സമരത്തെത്തുടന്ന് ചലചിത്ര പഠനം മുടങ്ങിയ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനം. സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതുവരെ പഠനം നടത്താന്‍ ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ടെലിവിഷന്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത സമരം തുടരുന്നത്. തന്നെ തടഞ്ഞുവെച്ചുവെന്ന് ഡയറക്ടര്‍ പ്രശാന്ത് പത്രബെയുടെ പരാതിയേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച അര്‍ദ്ധരാത്രി രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കെജ്‌രിവാളിന്റെ ട്വീറ്റ് പുറത്തുവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.