You are Here : Home / News Plus

ബിയറില്‍ ബാറുടമകള്‍ മൗനം പാലിക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി

Text Size  

Story Dated: Thursday, August 20, 2015 04:47 hrs UTC

സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന ബാറുടമകള്‍ ആ നയത്തിന്റെ ഭാഗമായി ലഭിച്ച ബിയര്‍-വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് സുപ്രീംകോടതി. ബാറുകള്‍ പൂട്ടിയത് വിനോദസഞ്ചാരത്തെ ബാധിക്കുമെന്ന ബാറുടമകളുടെ വാദവും ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, എസ്. കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചില്ല. 

ബിയര്‍-വൈന്‍ ലൈസന്‍സുകളും മദ്യനയത്തെ പരാജയപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ രംഗത്തുവരാത്തത് എന്താണെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍ ചോദിച്ചു. മദ്യനയം തെറ്റെങ്കില്‍ ബിയര്‍-വൈന്‍ ലൈസന്‍സുകളും തെറ്റാണ്. സമ്പൂര്‍ണ മദ്യനിരോധനമെന്ന സര്‍ക്കാറിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതല്ല ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സെന്ന് കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.